കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘം

ന്യൂഡൽഹി:കോവിഡ് രോഗികളുടെ എണ്ണം കൂടുതലായ കേരളത്തിലേക്ക് കേന്ദ്ര സർക്കാർ വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നൽകുക. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലെയുംആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്നതാണ് സംഘം. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യകേ സംഘത്തെ കേന്ദ്ര സർക്കാർ അയക്കും. കേരളത്തിലും മഹാരാഷ്ട്രയിലും ആണ് നിലവിൽ രാജ്യത്തിലെ കോവിഡ് ചികിത്സയിലുള്ള രോഗികളിൽ 70 ശതമാനം പേരുമെന്നുകേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. content highlights:centre team to visit Kerala again due to the surge in Covid cases

from mathrubhumi.latestnews.rssfeed https://ift.tt/3rizEuh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍