തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. മുഴുവൻ സമയ രാഷ്ട്രീയം തന്റെ വിദൂരചിന്തയിൽ പോലുമില്ല. എപ്പോഴും എന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ആളാണ് ഞാൻ. അത് പലപ്പോഴും രാഷ്ട്രീയത്തിൽ പറ്റില്ല. അങ്ങനെയുള്ളവർക്ക് രാഷ്ട്രീയത്തിൽ നിലനിൽക്കാനും ബുദ്ധിമുട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ രാജ്യം എങ്ങനെ മാറണമെന്നൊക്കെ അറിയണമെങ്കിൽ അതുപോലെ കാര്യങ്ങൾ പഠിച്ച ചെറുപ്പക്കാരായ ആളുകളാണ് മുന്നോട്ടു വരേണ്ടത്. അവർക്കുള്ളഅവസരം നമ്മൾ തുറന്നുകൊടുക്കണം. അതാണ് വേണ്ടത്. കലാലയ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതുവച്ച് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. എനിക്ക് അതിനുള്ള പ്രായവും സമയവും കഴിഞ്ഞു. രാഷ്ട്രീയ നേതാവിന്റെ വേഷം തനിക്ക് ചേരില്ലെന്നും വിഷയാധിഷ്ഠിതമായാണ് നിലപാടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എൻ.എസ്.എസിനു സ്വീകാര്യനായ ജിജി തോംസൺ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങൾ തള്ളി അദ്ദേഹം രംഗത്തെത്തിയത്. Content Highlights: New generation should come in politics
from mathrubhumi.latestnews.rssfeed https://ift.tt/3raDa9S
via IFTTT
0 അഭിപ്രായങ്ങള്‍