ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ ഒവൈസി

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി(ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ)കൈകോർക്കുമെന്ന് ബിടിപി. (ഭാരതീയ ട്രൈബൽ പാർട്ടി. എ.ഐ.എം.ഐ.എം നേതാവ് ഇമിത്യാസ് ജലീലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിടിപി നേതാവ് മഹേഷ് ഭായ് ഛോട്ടു വാസവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തർക്കങ്ങളെ തുടർന്ന് കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചതിനു പിന്നാലെയാണ് ബിടിപിയുടെ പുതിയ പ്രഖ്യാപനം. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാൻ പ്രവർത്തിക്കുന്നവർക്കൊപ്പമാണ് അസദുദീൻ ഒവൈസി, മോദി സർക്കാർ ഇല്ലാതാക്കിയ ഞങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ചേർന്ന് പ്രവർത്തിക്കും. അവർ പാവങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതിനെതിരേ പ്രവർത്തിക്കാൻ വരുന്ന തിരഞ്ഞെടുപ്പിൽ ഞങ്ങൾ എഐഎംഎമ്മുമായി ചേർന്നു പ്രവർത്തിക്കുമെന്ന് വാസവ പ്രതികരിച്ചു. ഛോട്ടു വാസവയുമായി ഫലവത്തായ ചർച്ചനടത്തിയെന്ന് ഇമിത്യാസ് ജലീലുംപ്രതികരിച്ചു. ബിടിപി-എഐഎംഐഎം സഖ്യം നടപ്പിലാവുന്നതോടെ ഗുജറാത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പ് അവസാനിക്കും. ഇത് പുതിയ രാഷ്ട്രീയ ശക്തിയായി വളരുമെന്ന് ഇമിത്യാസ് ജലീൽ ട്വീറ്റ് ചെയ്തു. ബിജെപിക്കും കോൺഗ്രസിനുമെതിരെ ശക്തരായ എതിരാളിയായിരിക്കും ഞങ്ങളുടെ പുതിയ സഖ്യം, വരുന്ന തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും. ജനങ്ങൾക്കും ഈ കൂട്ടുകെട്ടിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിൽ ഗുജറാത്തിൽ ബിടിപിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്നാണ് പാർട്ടി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. തുടർന്നുണ്ടായ വിവാദങ്ങളെ തടർന്ന് ഡിസംബറിലാണ് കോൺഗ്രസുമായി സഖ്യം ബിടിപി അവസാനിപ്പിച്ചത്. ഗുജറാത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ നവംബറിൽ നടക്കേണ്ടിയിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. Content Highlights:AIMIM joins hands with Bhartiya Tribal Party to contest local polls in Gujarat

from mathrubhumi.latestnews.rssfeed https://ift.tt/38U3JIV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍