ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിതാഡോക്ടര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍

മെക്സിക്കൻ സിറ്റി: ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിച്ച ഡോക്ടർക്ക് പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് വാക്സിൻ സ്വീകരിച്ച വനിതാഡോക്ടർക്ക് സന്നിയും ശ്വാസതടസവും ത്വക്കിൽ തിണർപ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പാർശ്വഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്സിക്കൻ അധികൃതർ അറിയിച്ചു. തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എൻസെഫലോമയോലൈറ്റിസ് ആണ് ഡോക്ടർക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനമെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഡോക്ടർക്ക് അലർജിയുള്ളതായും വാക്സിൻ സ്വീകരിച്ച മറ്റാർക്കും പാർശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നുംആരോഗ്യവകുപ്പ് പറഞ്ഞു. വിഷയത്തിൽ ഫൈസറോ ബയോൺടെകോ പ്രതികരിച്ചിട്ടില്ല. ഡിസംബർ 24 നാണ് മെക്സികോയിൽ വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. 1,26,500 ലധികം പേരാണ് മെക്സികോയിൽ ഇതു വരെ കോവിഡ് ബാധിച്ച് മരിച്ചത്. Content Highlights: Mexican Doctor Hospitalised After Receiving Pfizer Covid Vaccine

from mathrubhumi.latestnews.rssfeed https://ift.tt/3hACBml
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍