നാലാംഭാര്യയെ കൊന്ന് കേരളത്തിലെത്തിയത് ആദ്യഭാര്യയെ കൊല്ലാന്‍; തമിഴ്‌നാട് സ്വദേശി പിടിയില്‍

വണ്ടിപ്പെരിയാർ: നാലാംഭാര്യയെ കൊലപ്പെടുത്തിയശേഷം തമിഴ്നാട്ടിൽനിന്നു കേരളത്തിലെത്തി ഒഴിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തൂത്തുക്കുടി സ്വദേശിയായ കറുപ്പുസ്വാമി(41)ആണ് വണ്ടിപ്പെരിയാർ പോലീസിന്റെ പിടിയിലായത്. പോലീസ് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈവശമിരുന്ന കുപ്പിച്ചില്ലുകൾ പൊട്ടിച്ച് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിനാൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണ് നാലാം ഭാര്യയായ ഷൺമുഖിയെ കൊലപ്പെടുത്തിയശേഷം ഇയാൾ കേരളത്തിലേക്ക് കടന്നത്. വണ്ടിപ്പെരിയാർ ആറ്റോരത്തെ ഒന്നാം ഭാര്യയുടെ ബന്ധുവിനൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. പ്രതിയുടെ കൃത്യമായ വിവരം ലഭിച്ചതോടെ വണ്ടിപ്പെരിയാർ പോലീസ് തൂത്തുക്കുടി പോലീസിന് വിവരം കൈമാറിയശേഷം പ്രതിയെ പിടികൂടുകയായിരുന്നു. നാല് ഭാര്യമാരിൽ രണ്ടുപേരെ ഇയാൾ കൊലപ്പെടുത്തിയതായും ഒന്നാം ഭാര്യയെ കൊലപ്പെടുത്താനാണെത്തിയതെന്നുമാണ് പോലീസിൽനിന്നു ലഭിക്കുന്ന വിവരം. വണ്ടിപ്പെരിയാർ സി.ഐ. ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. Content Highlights:tamilnadu native killed his fourth wife arrested in idukki

from mathrubhumi.latestnews.rssfeed https://ift.tt/36pS44C
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍