കൊട്ടിയത്ത് ഭാര്യയ്ക്കും മകള്‍ക്കും നേരേ യുവാവ് ആസിഡൊഴിച്ചു; ബന്ധുക്കളായ കുട്ടികള്‍ക്കും പരിക്ക്

കൊട്ടിയം(കൊല്ലം) : നിരന്തരമായി മർദിക്കുന്നതിനെതിരേ പോലീസിൽ പരാതി നൽകിയതിന് ഭർത്താവ് ഭാര്യയുടെയും മകളുടെയും സമീപവാസികളും ബന്ധുക്കളുമായ മൂന്ന് കുട്ടികളുടെയും നേരേ ആസിഡ് ആക്രമണം നടത്തി. വാളത്തുംഗൽ സഹൃദയ ക്ലബ്ബിന് സമീപം മംഗാരത്ത് കിഴക്കതിൽ രജി, മകൾ ആദിത്യ (14), സമീപത്തെ കുട്ടികളായ പ്രവീണ, നിരജന എന്നിവരുടെ ദേഹത്താണ് രജിയുടെ ഭർത്താവ് ജയൻ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ രജിയെയും ആദ്യത്യയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയൻ ലഹരിക്ക് അടിമയാണെന്നും ഭാര്യയെയും മക്കളെയും മർദിക്കുന്നത് പതിവാണെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടും ഇയാൾ ഭാര്യയെ മർദിക്കുകയും വീട്ടിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. തുടർന്ന് രജി ഇരവിപുരം സ്റ്റേഷനിൽ പരാതി നൽകി. പോലീസെത്തി തിരച്ചിൽനടത്തിയെങ്കിലും ജയനെ കണ്ടെത്താനായില്ല. പോലീസ് മടങ്ങിയശേഷം ജയൻ എത്തി കൈയിൽ കരുതിയിരുന്ന ആസിഡ് ഭാര്യയുടെയും മകളുടെയും ഒപ്പമുണ്ടായിരുന്ന കുട്ടികളുടെയും മുഖത്തും ദേഹത്തും ഒഴിച്ചു.ഒളിവിൽപോയ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. Content Highlights: acid attack at kottiyam kollam

from mathrubhumi.latestnews.rssfeed https://ift.tt/36qlorD
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍