‘ആനവണ്ടി’ വിളിക്കുന്നു; ബസിൽ മൂന്നാർ കാണാം

മൂന്നാർ: ഹെഡ്സെറ്റിൽ പാട്ടുകേട്ട് ബസിന്റെ ജനാലയ്ക്കരികിൽ ഇരുന്നൊരു യാത്ര. കുളിരേകാൻ മൂന്നാറിലെ കോടമഞ്ഞ്. ഇത് കെ.എസ്.ആർ.ടി.സി.യുടെ പുതുവർഷ സമ്മാനം. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി. ബസിൽ കുറഞ്ഞ ചെലവിൽ യാത്രചെയ്ത് കാഴ്ചകൾ കാണാം. ജനുവരി ഒന്നുമുതലാണ് ഈ സർവീസ്. 50 പേർക്ക് യാത്ര ചെയ്യാവുന്നതാണ് ബസ്. രാവിലെ ഒൻപതിന് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നാരംഭിക്കുന്ന സർവീസ് നേരേ ടോപ് സ്റ്റേഷനിലെത്തും. അവിടെ ഒരുമണിക്കൂർ തങ്ങാം. തുടർന്ന്, ബസ്, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ്‌ നടത്തുന്നതിനും നിർത്തിയിടും. നാലുമണിയോടെ തിരിച്ച് ഡിപ്പോയിൽ.ഒരാൾക്ക് 250 രൂപയാണ് ചാർജ്. വിനോദസഞ്ചാരികൾ രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം. രാജമല, മറയൂർ, കാന്തല്ലൂർ ഭാഗത്തേക്ക് മറ്റൊരു ബസ് സർവീസും ഉടൻ ആരംഭിക്കും.മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സ്ലീപ്പർ കോച്ചിൽ നൂറുരൂപ മുടക്കി താമസിക്കുന്നതിനുള്ള പദ്ധതി വിജയമായതിനെത്തുടർന്നാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ, കാഴ്ചകൾ കാണുന്നതിനുള്ള പുതിയ പദ്ധതി നടപ്പാക്കുന്നത്.ഡിപ്പോയിൽ മൂന്ന് ബസുകളിലായി 48 പേർക്ക് 100 രൂപയ്ക്ക് താമസിക്കുന്നതിനുള്ള സൗകര്യം നവംബർ 14 മുതലാണ് ആരംഭിച്ചത്. ഒന്നാംതീയതി മുതൽ മൂന്നുദിവസത്തേക്ക് സ്ലീപ്പർ കോച്ചിലെ താമസക്കാർക്ക്, ഫ്രീയായി പുതിയ ബസിൽ കാഴ്ചകൾ കാണാൻ സൗകര്യം നൽകുമെന്ന് ഡിപ്പോ ഇൻചാർജ് സേവി ജോർജ് പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/2WZUXnc
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍