വാഷിങ്ടൺ: യു.എസിൽ ജോ ബൈഡൻ ഭരണകൂടം വൈറ്റ് ഹൗസിലേക്ക് നിയമിച്ച ആദ്യനൂറുപേരിൽ 61 ശതമാനം സ്ത്രീകളും 54 ശതമാനം ഇതരവർണക്കാരും. ജനുവരി 20-ന് അധികാരത്തിലെത്തുന്ന തങ്ങളുടെ ഭരണസംഘത്തിലെ 100 പേരെ ബുധനാഴ്ചയോടെ ബൈഡൻ-കമലാ ഹാരിസ് സംഘം പ്രഖ്യാപിച്ചിരുന്നു. യു.എസ്. ചരിത്രത്തിൽ ഇതാദ്യമാണ് ഇത്രയും വൈവിധ്യമാർന്ന അംഗങ്ങളുമായി വൈറ്റ് ഹൗസ് അധികാരത്തിലെത്തുന്നത്. ആദ്യനൂറിൽ 11 ശതമാനം എൽ.ജി.ബി.ടി.ക്യു. വിഭാഗമാണ്. അമേരിക്ക എങ്ങനെയാണോ ഉള്ളത് അതേപോലെ വൈറ്റ് ഹൗസും വൈവിധ്യമാർന്നതാക്കാനായിരുന്നു തുടക്കംമുതലേ തങ്ങളുടെ പദ്ധതിയെന്ന് ബൈഡൻ പറഞ്ഞു. 2020 അവസാനിക്കുന്നതിനുമുമ്പ് 100 പേരെ തിരഞ്ഞെടുക്കുകയെന്ന ലക്ഷ്യവും പൂർത്തിയാക്കി. കാതലീൻ ഹിക്സ് പെന്റഗൺ ഡെപ്യൂട്ടി സെക്രട്ടറി അതിനിടെ, കാതലീൻ ഹിക്സിനെ പ്രതിരോധ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായി ജോ ബൈഡൻ നാമനിർദേശം ചെയ്തു. പെന്റഗണിന്റെ അധികാരശ്രേണിയിലെ രണ്ടാംസ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഹിക്സ്. ബരാക് ഒബാമയുടെ ഭരണകാലത്ത് പ്രതിരോധവകുപ്പിൽ നയവിഭാഗം അണ്ടർ സെക്രട്ടറിയായിരുന്നു അവർ. Content Highlights:White House US
from mathrubhumi.latestnews.rssfeed https://ift.tt/38PtZEr
via IFTTT
0 അഭിപ്രായങ്ങള്‍