വാഷിങ്ടൺ: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പരീക്ഷണശാലയിൽ വളർത്തിയ റാഡിഷ് വിളവെടുപ്പിനൊരുങ്ങി. ഗുരുത്വാകർഷണബലത്തിന്റെ അഭാവത്തിൽ വേരുകൾക്ക് മണ്ണിലേക്ക് ആഴ്ന്നിറങ്ങാനുള്ള സാഹചര്യമില്ലാത്തതിനാൽ പ്രത്യേകമായി തയ്യാറാക്കിയ തട്ടുകളിലാണ് അനുകൂലസാഹചര്യമൊരുക്കി റാഡിഷ് സസ്യങ്ങൾ വളർത്തിയെടുത്തത്. ദീർഘകാലം ബഹിരാകാശത്ത് തങ്ങേണ്ടി വരുന്ന ഗവേഷകർക്ക് ഭാവി ദൗത്യങ്ങളിൽ ഏറെ സഹായകമാകുന്നതാണ് ഈ പരീക്ഷണവിജയം. കൂടാതെ ബഹിരാകാശയാത്രികർക്ക് നേരിയ തോതിലെങ്കിലും ഭൗമാന്തരീക്ഷത്തിന്റെ പ്രതീതി നൽകാൻ ഇത്തരം പരീക്ഷണങ്ങൾക്ക് സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. Radishes grow fast, but maybe not this fast! Check out one month of @Space_Station radish growth in 10 seconds.⏱️ Radishes are used for the Plant Habitat-02 study because theyre nutritious, grow quickly and are genetically similar to Arabidopsis, a plant often studied in space. pic.twitter.com/f3c8urlCei — ISS Research (@ISS_Research) December 1, 2020 യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശ നിലയമായ കൊളംബസിലെ പരീക്ഷണശാലയിലാണ് റാഡിഷ് വളർത്തിയെടുത്തത്. നീലയും ചുവപ്പും പ്രകാശം നൽകിയായിരുന്നു കൃഷി. ഈ പ്രകാശങ്ങൾ കൊളംബസിനുള്ളിൽ ഡാൻസ് ബാറിന്റെ പ്രതീതി നൽകി. കൂടാതെ നീല. ചുവപ്പ് പ്രകാശങ്ങളോട് സസ്യങ്ങൾ നല്ല രീതിയിൽ പ്രതികരിക്കുമെന്ന് ഈ പരീക്ഷണത്തിലൂടെ മനസിലാക്കാനും ഭാവിയിലെ ബഹിരാകാശദൗത്യങ്ങളിൽ ഉപയോഗപ്പെടുത്താമെന്ന് നിഗനത്തിലെത്താനും സഹായകമായി. It's harvest day on the @Space_Station!🌱 Today, the crew is harvesting radishes as a part of the Plant Habitat-02 study. The experiment tests radishes growing in different types of light and soils as part of ongoing efforts to produce food in space. https://t.co/0EZL6vPDL2 pic.twitter.com/9FIaFf3S9i — ISS Research (@ISS_Research) November 30, 2020 ഒരു മോഡൽ പ്ലാന്റ് എന്ന നിലയിലാണ് റാഡിഷിനെ തിരഞ്ഞെടുത്തത്. ബഹിരാകാശത്തെ സസ്യവളർച്ചയെ കുറിച്ച് പഠിക്കാനുപയോഗിക്കുന്ന അരാബിഡോപ്സിസ്(Arabidopsis)എന്ന സസ്യവുമായി ജനിതകപരമായും കൃഷിയുടെ കാലയളവുമായി റാഡിഷിനുള്ള സാമ്യതയാണ് കാരണം. കൂടാതെ റാഡിഷ് ഭക്ഷ്യയോഗ്യവും പോഷകസമ്പന്നവുമാണ്. ബഹിരാകാശത്ത് വളർത്തിയെടുത്ത റാഡിഷ് സാംപിളുകൾ പഠനത്തിനായി ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. ചെടികളുടെ വളർച്ചയ്ക്കായി തയ്യാറാക്കിയ പ്രത്യേക അറയിൽ എൽഇഡി ബൾബുകളും സുഷിരങ്ങളോട് കൂടിയ കളിമൺ തട്ടുകളുമുണ്ട്. കൂടാതെ 180 ഓളം ക്യാമറകളും സെൻസറുകളും വളർച്ച നിരീക്ഷിക്കുന്നതിനായി ഘടിപ്പിച്ചിട്ടുണ്ട്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രമാണ് റാഡിഷുകളുടെ വളർച്ച നിരീക്ഷിക്കുന്നത്. സസ്യങ്ങൾക്കാവശ്യമായ ജലം, വളം. ഈർപ്പം, ഊഷ്മാവ് എന്നിവയുടെ അളവ് കെന്നഡി സ്പേസ് സെന്റർ കൃത്യമായി നിരീക്ഷിച്ചാണ് നിർണയിക്കുന്നത്. Content Highlights: NASA Grows Radishes In Space Under Microgravity
from mathrubhumi.latestnews.rssfeed https://ift.tt/3qlexaL
via IFTTT
0 അഭിപ്രായങ്ങള്‍