തിരുവനന്തപുരം വെമ്പായത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ വീടിന് നേരേ ആക്രമണം;സ്‌കൂട്ടര്‍ അടിച്ചുതകര്‍ത്തു

വെമ്പായം(തിരുവനന്തപുരം): വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് വാർഡിലെ ബി.ജെ.പി. സ്ഥാനാർഥി ഡി.ബിനുവിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകളും ബിനുവിന്റെ ഇരുചക്രവാഹനവും അടിച്ച് തകർത്തു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നത്. വാടക വീട്ടിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. അക്രമി സംഘത്തെ അറിയില്ലന്നും പ്രദേശത്ത് രാഷ്ട്രീയ വിരോധം ഇല്ലന്നുമാണ് ബിനു പറയുന്നത്. സംഭവത്തെ തുടർന്ന് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. Content Highlights:bjp candidates home attacked in vembayam thiruvananthapuram

from mathrubhumi.latestnews.rssfeed https://ift.tt/37oDfP3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍