ഡോളര്‍ക്കടത്ത് കേസിലും എം ശിവശങ്കറെ പ്രതി ചേര്‍ത്തു

കൊച്ചി: ഡോളർക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ പ്രതിചേർത്തു. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോൾ ഡോളർ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. ഡോളർ കടത്തുന്ന കാര്യം ശിവശങ്കരന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണ് ഇത്. സ്വർണക്കടത്ത് കേസിൽ 23ആം പ്രതിയാണ് ശിവശങ്കർ. ഇന്ത്യൻ കറൻസി ഡോളറാക്കി മാറ്റാൻ ശിവശങ്കറിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.എന്നാൽ, സ്വപ്നയുടെ മൊഴികൾ ശിവശങ്കർ നിഷേധിക്കുകയാണ്. ഡോളർക്കടത്തിലും തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്. Content Highlights:M Sivasankar added as accused in dollar smuggling case

from mathrubhumi.latestnews.rssfeed https://ift.tt/3fZusqQ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍