'അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നു' അര്‍ണബിന്റെ അറസ്റ്റിനെ അപലപിച്ച് പ്രകാശ് ജാവഡേക്കര്‍

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പോലീസ് നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. അർണബിനെ കയ്യേറ്റം ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമെന്നും ഇത് നമ്മളെ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്രയിലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. മാധ്യമങ്ങളോട് പാലിക്കേണ്ട മര്യാദ ഇതല്ല. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നു- പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു. मुंबई में प्रेस-पत्रकारिता पर जो हमला हुआ है वह निंदनीय है। यह इमरजेंसी की तरह ही महाराष्ट्र सरकार की कार्यवाही है। हम इसकी भर्त्सना करते हैं।@PIB_India @DDNewslive @republic — Prakash Javadekar (@PrakashJavdekar) November 4, 2020 റിപ്പബ്ലിക് ടിവിക്കെതിരെയുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും അദ്ദേഹം ട്വീറ്റിൽ വിമർശിച്ചു. റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ വസതിയിൽനിന്ന് ഇന്ന് രാവിലെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. 2018ൽ ഇന്റീരിയർ ഡിസൈനറായിരുന്ന അൻവയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അർണബിനെ അറസ്റ്റ് ചെയ്തത്. അൻവയ് നായികിന്റെ ആത്മഹത്യാക്കുറിപ്പിൽ അർണബിന്റെ പേരും പരാമർശിച്ചിരുന്നു. കേസിൽ നേരത്തെ മഹാരാഷ്ട്ര പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നുവെങ്കിലും അൻവയ് നായികിന്റെ ഭാര്യ വീണ്ടും പരാതി നൽകിയത് പ്രകാരമാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണവിധേയമായി അർണബിനെ കസ്റ്റഡിയിലെടുത്തതും. പോലീസ് തന്നെ കയ്യേറ്റം ചെയ്തെന്നും വാനിലേക്ക് വലിച്ചിഴച്ചച്ചുവെന്നും അർണബ് പ്രതികരിച്ചിരുന്നു. Content Highlights:"Reminds Of Emergency": Union Minister On Journalist Arnab Goswamis Arrest

from mathrubhumi.latestnews.rssfeed https://ift.tt/326yurB
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍