ന്യൂഡൽഹി: 46,254 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തിൽ 7,618 കുറവ് രേഖപ്പെടുത്തി. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം 5,33,787 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ആകെ 76,56,478 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,357 പേർ രോഗമുക്തരായി. രോഗമുക്തിനിരക്കിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 514 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,23,611 ആയി. ആഗോളതലത്തിൽ രോഗികളുടെ എണ്ണം 4,7 2,23,246 ആയി. മരണസംഖ്യ 12 ലക്ഷം കടന്നു. ലോകത്ത് ഇതു വരെ 12,09,941 പേർ കോവിഡ് മൂലം മരിച്ചു. 3,15,23,055 പേർ ഇതു വരെ രോഗമുക്തി നേടി.
from mathrubhumi.latestnews.rssfeed https://ift.tt/2I3eoqQ
via IFTTT
0 അഭിപ്രായങ്ങള്‍