കാമുകിയെ ശാരീരികമായി ഉപദ്രവിച്ചു; മുന്‍ യുണൈറ്റഡ് താരം റയാന്‍ ഗിഗ്‌സ് അറസ്റ്റില്‍

മാഞ്ചെസ്റ്റർ: കാമുകി കെയ്റ്റ് ഗ്രെവില്ലെയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരവും നിലവിലെ വെയിൽസ് മാനേജരുമായ റയാൻ ഗിഗ്സ് അറസ്റ്റിൽ. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗിഗ്സിന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കെയ്റ്റ് ഗ്രെവില്ലെയുടെ പരാതിയെ തുടർന്ന് ഗിഗ്സിനെ കസ്റ്റഡിയിലെടുത്ത മാഞ്ചെസ്റ്റർ പോലീസ് ചോദ്യം ചെയ്യലിനുശേഷം ജാമ്യത്തിൽ വിട്ടു. തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഗിഗ്സ് നിഷേധിച്ചിട്ടുണ്ട്. Content Highlights: Ryan Giggs has been arrested on suspicion of assault

from mathrubhumi.latestnews.rssfeed https://ift.tt/3jWDdC0
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍