അസ്വാഭാവികം, അപലപനീയം; കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിച്ച് ജനയുഗം മുഖപ്രസംഗം

കോഴിക്കോട്: കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയതിനെ വിമർശിച്ച് സി.പി.ഐ. മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം. വിവാദത്തിന് ഇന്ധനം പകർന്ന റെയ്ഡ് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകർന്നുനൽകുന്ന സംഭവമായി കെ.എസ്.എഫ്.ഇയിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ സംഘടിത റെയ്ഡ്- എന്ന് മുഖപ്രസംഗം വിമർശിക്കുന്നു. കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടർന്ന് പുറത്തുവന്ന വാർത്തകൾ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതായും മുഖപ്രസംഗം ആരോപിക്കുന്നു. കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സർക്കാരിന്റെ തന്നെ മറ്റൊരു ഏജൻസി സംശയത്തിന്റെ നിഴലിൽ നിർത്തുകയെന്നത് അസ്വാഭാവികവും അപലപനീയവുമാണ്. കെ.എസ്.എഫ്.ഇയിൽ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ഇന്നലെ പ്രഖ്യാപിച്ച ആഭ്യന്തര ഓഡിറ്റ് ആ ദിശയിലുള്ള നടപടിയാകുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു. എന്നാൽ ഏതെങ്കിലും വീഴ്ചകളുടെയോ ക്രമക്കേടുകളുടേയോ പേരിൽ പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാൻ അനുവദിച്ചുകൂട. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെങ്കിൽ അത് അനുവദിക്കാനാകില്ല.- മുഖപ്രസംഗത്തിൽ പറയുന്നു. content highlights: janayugom editorial criticises vigilance raid in ksfe branches

from mathrubhumi.latestnews.rssfeed https://ift.tt/3o4WB2k
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍