തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെതിരെ സിപിഎമ്മിൽ അമർഷം. സിപിഎമ്മിനേയും സർക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി നടപടികളാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് നാലര വർഷത്തിനിടെ ഉണ്ടായിട്ടുള്ളത്. ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയാണെന്ന പൊതുവികാരമാണ് ഇപ്പോൾ സിപിഎമ്മിൽ ഉയർന്നിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസകും മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസങ്ങളിൽ ശ്രീവാസ്തവയെ ഉന്നമിട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെ കെഎസ്എഫ്ഇയിൽ നടത്തിയ റെയ്ഡിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് നേതാക്കൻമാർ വിലയിരുത്തുന്നത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവനിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് നേതാക്കളിപ്പോൾ കണ്ടെത്തിയിട്ടുള്ളത്. പോലീസ് ഉപദേഷ്ടാവായി വരുന്നതിന് മുമ്പേ ശ്രീവാസ്തവഈ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. അദ്ദേഹം ഇപ്പോഴും ആ പദവി വഹിക്കുന്നുണ്ടെന്നാണ് സ്ഥാപനത്തിന്റെ വെബ്സൈറ്റിലുള്ളത്. അങ്ങനെയുള്ള ഒരാളുടെ കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്എഫ്ഇയിൽ റെയ്ഡ് നടത്താനും പൊതുജനത്തിന് മുന്നിൽ സ്ഥാപനത്തെ താറടിച്ച് കാണിക്കാനുമുള്ള നടപടിയുണ്ടായിട്ടുള്ളത് എന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകൾക്ക് സാധൂകരണം നൽകാനുള്ള ഗൂഢാലോചനകൂടി ഇതിന് പിന്നിലുണ്ടോയെന്നും സിപിഎം സംശയിക്കുന്നുണ്ട്. വിജിലൻസ് ഡയറക്ടർ അവധിയിൽ പോയ ഘട്ടത്തിൽ കൂടിയാണ് ഈ റെയ്ഡിന് അനുമതി നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതാക്കൾക്ക് പുറമെ സിപിഐയും രമൺ ശ്രിവാസ്തവയുടെ ഇടപെടലുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. വിവദമായ പോലീസ് നിയമഭേദഗതി കൊണ്ടുവരുന്നതിലും രമൺ ശ്രീവാസ്തവയുടെ പങ്ക് വളരെ വ്യക്തമായിരുന്നു. പോലീസ് ഉപദേഷ്ടാവിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രിയടക്കം സമ്മതിച്ചതുമാണ്. ആ വിവാദം കെട്ടടുങ്ങുന്നതിന് പിന്നാലെയാണ് കെഎസ്എഫ്ഇയിലെ റെയ്ഡ്. Content Highlights:Chief Minister pinarayi vijayans Police Adviser Raman Srivastava-CPM leaders
from mathrubhumi.latestnews.rssfeed https://ift.tt/3q6h8W2
via IFTTT
0 അഭിപ്രായങ്ങള്‍