ടോറസ് റെമഡീസ്, കാര്‍പാലസ്‌: ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള ആറിടങ്ങളില്‍ റെയ്ഡ്‌

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ ബീനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നു. രാവിലെ ബിനീഷിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം വീട് തുറന്ന് പരിശോധന നടത്തി. തുടർന്ന് സ്റ്റാച്യുവിലെ ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തി. 2009-ൽ ആണ് സ്ഥാപനം തുടങ്ങിയത്. എട്ടംഗ സംഘമാണ് സ്ഥലത്തെത്തിയത്. പോലീസ് ഏർപ്പെടുത്തിയ വാഹനത്തിലെത്തിയ സംഘത്തിന് സി.ആർ.പി.എഫ് ജവാൻമാർ സുരക്ഷയും ഒരുക്കിയിരുന്നു. ചെന്നൈ ആസ്ഥാനമായ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിൽ ആനന്ദ് പത്മനാഭൻ, മഹേഷ് വൈദ്യനാഥൻ എന്നിവർ ഡയറക്ടറെന്നാണ് ഇവരുടെ വെബ് സൈറ്റ് വ്യക്തമാക്കുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സൂചന. തിരുവനന്തപുരത്തെ കാർപാലസ് എന്ന സ്ഥാപനത്തിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതിന് പുറമെ ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന അരുൺ വർഗീസ്, അബ്ദുൾ ജാഫർ,അബ്ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും റെയ്ഡുണ്ട്.ക്രിക്കറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അനസിന്റെ ധർമടത്തെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ്. സൊല്യൂഷൻസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെ.കെ. റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇഡി അറിയിച്ചിരുന്നു. ബിനീഷിന്റെ ബിനാമിയായി കൊച്ചിയിലും ബെംഗളൂരുവിലും ഇവന്റ് മാനേജമെന്റ് കമ്പനികളുണ്ടെന്നും മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമാണ് നിലവിൽ ഇവയുടെ ഡയറക്ടർമാരെന്നും ഇ.ഡി ആരോപിക്കുന്നു. ഈ രണ്ട് കമ്പനികൾവഴി വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് ഇ.ഡി. വ്യക്തമാക്കി. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതിനും മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിൽ സഹായിച്ചതിനുമുള്ള മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. പറയുന്നുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/326yw2H
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍