ചാമ്പ്യന്‍സ് ലീഗ്; തകര്‍പ്പന്‍ ജയവുമായി ബയേണും ലിവര്‍പൂളും

സാൽസ്ബർഗ് (ഓസ്ട്രിയ): ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനും ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂളും. ബയേൺ രണ്ടിനെതിരേ ആറു ഗോളുകൾക്ക് ഓസ്ട്രിയൻ ക്ലബ്ബ് ആർ.ബി സാൽസ്ബർഗിനെ തകർത്തപ്പോൾ ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാൻഡയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തുവിട്ടത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സാൽസ്ബർഗിന്റെ മൈതാനത്ത് ഗോൾമഴ പെയ്യിച്ചായിരുന്നു ബയേണിന്റെ വിജയം. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ജെറോം ബോട്ടെങ്, ലെറോയ് സാനെ, ലൂക്കാസ് ഹെർണാണ്ടസ് എന്നിവരും ബയേണിനായി സ്കോർ ചെയ്തു. ഒരു ഗോൾ സാൽസ്ബർഗ് താരം ക്രിസ്റ്റെൻസന്റെ സെൽഫ് ഗോളായിരുന്നു. മെർജിം ബെരിഷ, മസായ ഒകുഗവ എന്നിവരാണ് സാൽസ്ബർഗിന്റെ ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ബയേണിന്റെ തുടർച്ചയായ 14-ാം ജയമായിരുന്നു ഇത്. ലിവർപൂൾ താരങ്ങൾ |Photo: Stefano Nicoli/ AP ഗ്രൂപ്പ് ഡിയിൽ അറ്റ്ലാൻഡയുടെ സ്വന്തം മൈതാനത്ത് മടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ചെമ്പടയുടെ വിജയം. ഡിയോഗോ ജോട്ട ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ മുഹമ്മദ് സലായും സാദിയോ മാനെയും ലിവർപൂളിന്റെ ഗോൾ പട്ടിക തികച്ചു. ഫിർമിനോയ്ക്ക് പകരം ആദ്യ ഇലവനിലെത്തിയ ജോട്ട തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. Content Highlights: Champions League Liverpool rout Atalanta Bayern Munich beat Salzburg

from mathrubhumi.latestnews.rssfeed https://ift.tt/3jX4qVt
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍