ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ ലൈംഗികമായി പീഡിപ്പിച്ചതായും ഗർഭിണിയാക്കുകയും ചെയ്തതായി യുവതി ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വാർത്താ സമ്മേളനത്തിന്റെ വീഡിയോ പാക് മാധ്യമപ്രവർത്തകൻ സാജ് സിദ്ദിഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സ്കൂളിൽ ബാബറിന്റെ സഹപാഠിയായിരുന്നുവെന്നും 2010-ൽ ബാബർ തന്നെ വിവാഹം കളിക്കാമെന്ന് സമ്മതിച്ചിരുന്നതായും യുവതി ആരോപിച്ചു. ബാബർ ക്രിക്കറ്റ് ലോകത്തിന് പരിചിതനാകുന്നതിനു മുമ്പായിരുന്നു ഇതെല്ലാം. വിവാഹ വാഗ്ദാനം നൽകിയ ബാബർ പിന്നീട് പിന്മാറിയതായും 10 വർഷത്തോളം തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. So this lady has made accusations against Babar Azam "he promised to marry me, he got me pregnant, he beat me up, he threatened me and he used me" Video courtesy 24NewsHD pic.twitter.com/PTkvdM4WW2 — Saj Sadiq (@Saj_PakPassion) November 28, 2020 ഈ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാർക്കും അറിവുണ്ടായിരുന്നതായും യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ താൻ സാമ്പത്തികമായും ബാബറിനെ പിന്തുണച്ചിരുന്നതായും യുവതി ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയത് ചോദ്യം ചെയ്തപ്പോൾ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. അതേസമയം യുവതിയുടെ ആരോപണങ്ങളോട് പാക് ക്രിക്കറ്റ് ബോർഡോ ബാബർ അസമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ന്യൂസീലൻഡ് പരമ്പരയ്ക്കായി എത്തിയ പാകിസ്താൻ ടീമിനൊപ്പമുള്ള ബാബർ ഇപ്പോൾ 14 ദിവസത്തെ ക്വാറന്റൈനിലാണ്. നിലവിൽ എല്ലാ ഫോർമാറ്റിലും പാകിസ്താനെ നയിക്കുന്നത് ബാബറാണ്. Content Highlights: Pakistan captain Babar Azam faces sexual abuse allegation
from mathrubhumi.latestnews.rssfeed https://ift.tt/37lDpXg
via IFTTT
0 അഭിപ്രായങ്ങള്‍