'ഹൈദരാബാദിന്റെ പേര് മാറ്റേണ്ടവരുടെ പേരാണ് മാറ്റുക' ആദിത്യനാഥിനെതിരെ ഒവൈസി

ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം പ്രസിഡന്റ് അസദുദീൻ ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരുകളാണ് മാറ്റാൻ പോവുന്നതെന്ന് ഒവൈസി പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ പേര് പരാമർശിക്കാതെയാണ് ഒവൈസിയുടെ പ്രതികരണം. ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കഴിഞ്ഞദിവസം യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. അടുത്തയാഴ്ച നടക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ സാധിക്കുമോ എന്ന് ചില ആളുകൾ തന്നോട് ചോദിച്ചു. എന്തുകൊണ്ട് സാധിക്കില്ലെന്ന് അവരോട് താൻ ചോദിച്ചു. ഉത്തർ പ്രദേശിൽ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോൾ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനർനാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമർശം. ഇതിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. നാടിന്റെ പേര് മാറ്റേണ്ടവർക്ക് നിങ്ങൾ(ജനങ്ങൾ) ഉത്തരം നൽകണമെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് തോന്നുന്നില്ല, ഞങ്ങൾ പ്രധാനമന്ത്രിയെ ആണ് തിരഞ്ഞെടുക്കുന്നത് എന്ന പ്രതീതിയാണ് ഇവിടെയുള്ളത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളതെന്നും ഒവൈസി പരിഹസിച്ചു ഡിസംബർ ഒന്നിനാണ് ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്. നാലിന് ഫലം വരും. 150 വാർഡുകളിലാണ് മത്സരം. Content Highlights:Will change names of those who want to rename Hyderabad to Bhagyanagar, says Asaduddin Owaisi

from mathrubhumi.latestnews.rssfeed https://ift.tt/3mjXrrF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍