'മക്കള്‍ രാജ്യത്തിനായി കാവല്‍നില്‍ക്കുന്നു; പക്ഷെ ഞങ്ങളെ വിളിക്കുന്നത് ഖലിസ്ഥാന്‍ ഭീകരരെന്ന്‌'

ന്യൂഡൽഹി: രാജ്യത്തെ രക്ഷിക്കാൻ അതിർത്തിയിൽ കാവൽ നിൽക്കുകയാണ് എന്റെ മകൻ, എന്നാൽ ഒരു കർഷകന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ കുറ്റവാളിയായും ഭീകരനെന്ന നിലയിലുമാണ് അവന്റെ അച്ഛനോട് പെരുമാറുന്നത്. രാജ്യത്ത് നടക്കുന്ന കർഷകസമരത്തിൽ ഖാലിസ്ഥാൻ വിഘടനവാദികളുടെ സാന്നിധ്യമുണ്ടെന്നഹരിയാണ മുഖ്യമന്ത്രിയുടെ പരാമർശത്തോട്ഭീംസിങ് എന്ന എഴുപത്തിരണ്ടുകാരൻ പ്രതികരിച്ചു. മകൻ മാത്രമല്ല മരുമക്കളും രാജ്യത്തെ സേവിക്കുന്ന സൈനികരാണ്. പക്ഷെ അവരുടെ കുടുംബം കടക്കെണിയിലും പട്ടിണിയിലുമാണ്. ഞങ്ങൾ നാല് സഹോദരങ്ങളും ഓരോ കുട്ടികളെ രാജ്യസേവനത്തിനായി അയച്ചതാണ്. രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഞങ്ങളെ സർക്കാർ കുറ്റവാളികളായി കാണുകയും ഭീകരരെന്ന് വിളിക്കുകയും ചെയ്യുന്നു, ഭീംസിങ് പറയുന്നു. ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയാണ് ഭീംസിങ്. കരിമ്പ്, ഗോതമ്പ്, ബാർലി എന്നിവയാണ് ഭീംസിങ് കൃഷി ചെയ്യുന്നത്. എന്നാൽ പ്രധാന കാർഷികോത്പന്നങ്ങളിൽ പലതും കേന്ദ്രസർക്കാരിന്റെ പുതിയ കർഷകനിയമമനുസരിച്ച് കർഷകർക്ക് വിറ്റഴിക്കാനാവാത്ത നിലയിലാണെന്ന് ഭീംസിങ് പറയുന്നു. അത്യാവശ്യവസ്തുക്കളിൽ നിന്ന് കരിമ്പ് ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് ഇദ്ദേഹം ആരോപിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളംഗീകരിച്ച് നിയമഭേദഗതിയ്ക്ക് സർക്കാർ ഒരുക്കമല്ലെങ്കിൽ ഭാര്യമാരും കുട്ടികളും പേരക്കുട്ടികളുമൊക്കെ പ്രതിഷേധത്തിന്റെ ഭാഗമാകാൻ തെരുവിലേക്കിറങ്ങുമെന്ന് ഭീംസിങ് പറഞ്ഞു. പൊതുജനത്തെ ബുദ്ധിമുട്ടിക്കണമെന്ന് കർഷകർ കരുതിയിട്ടില്ലെന്നും എന്നാൽ രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന കർഷകരുടെ ദുരിതം രാജ്യം മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നതായും ഭീംസിങ് അറിയിച്ചു. മിക്ക കർഷകരും കടക്കെണിയിലാണെന്നും ഖലിസ്ഥാനികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന ആരോപണം നിഷേധിക്കുന്നതായും ഭീംസിങ് കൂട്ടിച്ചേർത്തു. Content Highlights: My son is in Army and we are being called Khalistani terrorists says 72 year old farmer

from mathrubhumi.latestnews.rssfeed https://ift.tt/36hVaHV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍