ശിവശങ്കറില്‍ നിന്ന് അന്വേഷണം നാല് സര്‍ക്കാര്‍ പദ്ധതികളിലേക്കും: ഇ.ഡി വിശദാംശങ്ങള്‍ തേടി

കൊച്ചി: അറസ്റ്റിലായ ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ നാല് പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൗൺടൗൺ, കെ ഫോൺ, ഇ മൊബിലിറ്റി സ്മാർട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി.അന്വേഷിക്കുക. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതികളിലാണ് അന്വേഷണം. പദ്ധതികളുടെ വിശദാംശങ്ങൾ ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്റ് കത്തയച്ചു.പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങൾ എന്നിവയാണ് തേടിയത് ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നേരത്തെ ഇ.ഡി.തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു പദ്ധതികളിലേക്കും ഇ.ഡി.അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള എം.ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇ.ഡി.ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച അന്വേഷണവും ഇ.ഡി.വിപുലമാക്കിയിട്ടുണ്ട്. പദ്ധതികളുടെ വിശദാംശങ്ങൾ ചോദിച്ച് നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്റെ മറുപടിക്കനുസൃതമായിട്ടായിരിക്കും ഇ.ഡിയുടെ തുടർനടപടി. Content Highlights:enforcement directorate-m sivasankar-kerala government

from mathrubhumi.latestnews.rssfeed https://ift.tt/3mFCXcv
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍