ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ.ടി ജലീല്‍

മലപ്പുറം: തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാൻ പോവുന്നുവെന്ന വാർത്ത ചാനലുകളിൽ കാണാൻ കഴിഞ്ഞെന്നും അങ്ങനെ മുതിരുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി കെ.ടി ജലീൽ. ആയിരം അന്വേഷണ ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വർണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവർത്തനങ്ങളിലോ ഈയുള്ളവൻ ഏർപ്പെട്ടതായി കണ്ടെത്താനാവില്ല. മലപ്പുറത്തെ കുഗ്രാമങ്ങളിൽ പറഞ്ഞുകേൾക്കാറുള്ള ഒരു ചൊല്ലാണ് ഓർമ്മവരുന്നത്; ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾഎന്നും ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അയച്ച കത്തിനുള്ള മറുപടിയും പോസ്റ്റിന് അനുബന്ധമായി ചേർത്തിട്ടുണ്ട്. ഇതിനപ്പുറം ഒരു പിച്ചളപ്പിന്നെങ്കിലും എനിക്കോ സഹധർമിണിക്കോ ആശ്രിതരായ മക്കൾക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ, അക്കാര്യം കേന്ദ്ര ഏജൻസികളെ, കോൺഗ്രസ്സ് നേതാക്കൾ മുഖേനയോ, മുസ്ലിംലീഗിന്റെ യുവസിങ്കങ്ങൾ വഴിയോ, അതുമല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന സർവാധികാര വിഭൂഷിതരായ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ മുഖാന്തിരമോ, അറിയിക്കാവുന്നതാണെന്നും ജലീൽ പോസ്റ്റിൽ കുറിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/2JfxhHJ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍