ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ മുപ്പത്തിമൂന്നുകാരിയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. നാല് ദിവസങ്ങൾക്ക് മുമ്പ് മൂന്ന് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിയെ വെള്ളിയാഴ്ച നർസിങ്പൂർ ജില്ലയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കുടുംബം പരാതി നൽകിയിട്ടും സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിൽ യുവതി അസ്വസ്ഥയായിരുന്നുവെന്ന് യുവതിയുടെ അടുത്ത ബന്ധു അരോപിച്ചു. കേസെടുക്കുന്നതിന് പകരം പരാതി നൽകാനെത്തിയ യുവതിയുടെ ഭർത്താവിനേയും ബന്ധുക്കളേയും പോലീസ് ഔട്ട്പോസ്റ്റിൽ തന്നെ തടഞ്ഞുവെച്ചുവെന്നും അടുത്ത ദിവസമാണ് ഇവരെ വിട്ടയച്ചതെന്നും ബന്ധു ആരോപിച്ചു. സംഭവം ഏറെ വിവാദമായതോടെ യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്ത പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാളെ ഇനിയും പിടികൂടാനുണ്ട്. വെള്ളിയാഴ്ച വീടിന് സമീപം വെള്ളമെടുക്കാനായി പോയ യുവതിയെ അയൽക്കാരിയായ ഒരു സ്ത്രീ പീഢനത്തിന് ഇരയായ കാര്യം പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കേസിലെ പ്രതികളിൽ ഒരാളുടെ അച്ഛനായ മോതിലാൽ ചൗധരിയേയും ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ എ.എസ്.ഐ മിശ്രിലാലിനെ സസ്പെൻഡ് ചെയ്തുവെന്നും ഡ്യൂട്ടിൽ വീഴ്ച വരുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും നർസിങ്പൂർ ജില്ല പോലീസ് സൂപ്രണ്ട് അറിയിച്ചു. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംഭവത്തിൽ ഉത്തവാദികളായ അഡീഷ്ണൽ എസ്പി രാജേഷ് ചൗദരി, എസ്.ഡി.ഒ.പി സീതാറാം യാദവ് എന്നിവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) content highlights:Gang-raped Dalit woman kills self after cops refuse to register complaint for 3 days in Madhya Pradesh
from mathrubhumi.latestnews.rssfeed https://ift.tt/3ndoxRZ
via IFTTT
0 അഭിപ്രായങ്ങള്‍