ദുബായ്: മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 151-ാം ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രത്യേക ദീപാലങ്കാരമൊരുക്കി. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായാണ് അംബരചുംബിയിൽ എൽഇഡിഷോ സജ്ജമാക്കിയത്. “Be the change that you wish to see in the world”- Immortal words spoken by #MahatmaGandhi, the father of the entire nation of India. #BurjKhalifa lights up with an LED show to honour his journey and to celebrate his 151st birthday. pic.twitter.com/AAgcDztrb8 — Burj Khalifa (@BurjKhalifa) October 2, 2020 ഈ ലോകത്ത് എന്ത് മാറ്റം വന്നുകാണാൻ ആഗ്രഹിക്കുന്നുവോ അതാകുക- ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ അനശ്വരമായ വാക്കുകൾ, അദ്ദേഹത്തിന്റെ ജീവിതയാത്രയോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ 151-ാം പിറന്നാളാഘോഷ ഭാഗമായുമാണ് ബുർജ് ഖലീഫ ദീപാലംകൃതമായിരിക്കുന്നത്. ബുർജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റർ കുറിച്ചു. അഹിംസാദിനം കൂടിയായാണ് ഗാന്ധിജയന്തി ആഘോഷിക്കുന്നത്. വൈഷ്ണവ ജന എന്നാരംഭിക്കുന്ന ഗാന്ധിജിയുടെ പ്രശസ്ത ഭജനോട് കൂടിയായിരുന്നു ദുബായ് കോൺസുലേറ്റിന്റെ ഗാന്ധിജയന്തി ആഘോഷങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചത്. ആഘോഷങ്ങളുടെ ലൈവ് സ്ട്രീമിങ്ങും കോൺസുലേറ്റ് ഒരുക്കിയിരുന്നു. Content Highlights: Burj Khalifa lights up in honour of Mahatma Gandhis 151st birth anniversary
from mathrubhumi.latestnews.rssfeed https://ift.tt/30vZujv
via IFTTT
0 അഭിപ്രായങ്ങള്‍