ജൂലിയൻ അസാഞ്ജ് ആത്മഹത്യയുടെ വക്കിൽ

ലൺൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് ആത്മഹത്യയുടെ വക്കിലാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച മനോരോഗവിദഗ്ധൻ. കടുത്ത വിഷാദരോഗത്തിലൂടെയാണ് അസാഞ്ജ് കടന്നുപോകുന്നതെന്നും മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായും ലണ്ടനിലെ കിങ്സ് കോളേജ് ന്യൂറോ സൈക്യാട്രി വിഭാഗം പ്രൊഫസർ മൈക്കൽ കോപെൽമാൻ പറഞ്ഞു. അദ്ദേഹം നിരന്തരം ശബ്ദങ്ങൾ കേൾക്കുന്നതായും അത് കടുത്ത മാനസികരോഗത്തിന്റെ ലക്ഷണമാണെന്നും ഡോക്ടർ പറഞ്ഞു. മരണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം വിൽപ്പത്രം തയ്യാറാക്കുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കുമുള്ള യാത്രാമൊഴി എഴുതുകയുമാണ് ഇപ്പോൾ ചെയ്യുന്നതെന്നും അസാഞ്ജിനെ 20 തവണ സന്ദർശിച്ച കോപെൽമാൻ പറഞ്ഞു. തങ്ങളുടെ സൈനിക, രാഷ്ട്രതന്ത്രപരമായ രേഖകൾ 2010-ൽ പുറത്തുകൊണ്ടുവന്നതിനാണ് യു.എസ്. അസാഞ്ജിനെ പ്രതിയാക്കിയത്. അദ്ദേഹത്തിനെതിരേ 18 കേസാണ് നിലവിലുള്ളത്. ലണ്ടനിലെ ബെൽമാർഷിലെ അതിസുരക്ഷാജയിലിലാണ് അസാഞ്ജിനെ പാർപ്പിച്ചിരിക്കുന്നത്. Content Highlights: Julian Assanges risk of suicide very high says psychiatrist

from mathrubhumi.latestnews.rssfeed https://ift.tt/33pVfI3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍