രാജ്യത്തിന് അഭിമാനമായി അടല്‍ തുരങ്കപാത; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മണാലി:സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കമായ അടൽ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂർ അടക്കമുള്ളവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഹിമാചൽ പ്രദേശിലെ മണാലി-ലേ ഹൈവേയിൽ 9.02 കിലോമീറ്റർ നീളമുള്ള തുരങ്കം സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 10 വർഷമെടുത്താണ് തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. തുരങ്കപാത യാഥാർഥ്യമായതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്റർ കുറയ്ക്കുകയും യാത്രാസമയം അഞ്ച് മണിക്കൂർ കുറയുകയും ചെയ്യും. മണാലി-ലഡാക്ക് ദേശീയപാതയിൽ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകൾക്കടിയിലൂടെയാണ് അടൽ ടണൽ നിർമിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടൽ ടണൽ വഴി യാത്രചെയ്യാം. #Replug | PM Modi to to inaugurate Atal Tunnel (formerly called Rohtang Tunnel) today. It is the worlds longest highway tunnel (at 10,000 feet) & will connect Manali & Leh#CNBCTV18Archives pic.twitter.com/Uqm7XJkNav — CNBC-TV18 (@CNBCTV18News) October 3, 2020 പല തരം ഗുണങ്ങളാണ് തുരങ്കം കൊണ്ട് രാജ്യത്തിനുണ്ടാവുക. രാജ്യത്തെ പ്രധാന സൈനിക പോസ്റ്റായ ലാഹോളിലേക്ക് ഇന്ത്യൻ സൈന്യത്തിന് ഏത് കാലാവസ്ഥയിലും പ്രവേശിക്കാനാവും എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. തുരങ്കപാത തുറന്നതിനുശേഷം അവിടേക്ക് സൈനികരെ വീണ്ടും എത്തിക്കുന്നതിനുള്ള ഒരു പ്രധാന റോഡായും തുരങ്കം മാറും. അതിർത്തിയിലേക്ക് അടിയന്തരഘട്ടത്തിൽ കൂടുതൽ യുദ്ധസാമഗ്രികൾ കാലതാമസം കൂടാതെ എത്തിക്കാൻ ഈ തുരങ്കം സഹായകമാകും. തുരങ്കത്തിനുള്ളിൽ വാഹനങ്ങൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്. Atal tunnel has been opened. Marvelous work by BRO to complete this tunnel in a difficult landscape!! #AtalRohtangTunnel https://t.co/55BBfN8kSi — Athiswamy (@athitheboss) October 3, 2020 രണ്ടാമതായി ഇതിന്റെ ഗുണഫലം ലഭിക്കാൻ പോവുന്നത് സഞ്ചാരികൾക്കാണ്. അധികം സഞ്ചാരികൾ എത്താതിരുന്ന ശൈത്യകാല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പാതകൂടിയാവും ഇത്. മാത്രമല്ല,ഹിമാചലിലെ പ്രശസ്തമായ ആദിവാസി ജില്ലയായ ലാഹോൾ-സ്പിതി ശൈത്യകാലത്ത് ആളൊഴിഞ്ഞ നിലയിലാണ്. ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ട്. എന്നാൽ ഈ തുരങ്കം കനത്ത ശൈത്യകാലത്ത് ഈ ജില്ലകളെ ഹിമാചലിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കും. Content Highlights:longest highway construction of its kind in the world

from mathrubhumi.latestnews.rssfeed https://ift.tt/3jmaQhg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍