ലണ്ടൻ: ലിവർപൂൾ താരം സാദിയോ മാനേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന കൊറോണ പരിശോധനയിലാണ് താരം പോസിറ്റീവ് ആയത്. നേരത്തെ മധ്യനിര താരം തിയാഗോ അൽകാൻട്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഐസോലേഷനിലാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺവില്ലയ്ക്കെതിരായ ലിവർപൂളിന്റെ അടുത്ത മത്സരത്തിൽ മാനേയും അൽകാൻട്രയും കളിക്കില്ല. കഴിഞ്ഞ ദിവസം നടന്ന ആഴ്സണലിനെതിരായ മത്സരത്തിൽ മാനേ ഒരു ഗോൾ നേടിയിരുന്നു. അതിനുശേഷം താരം രോഗലക്ഷണങ്ങൾ കാണിച്ചെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ക്ലബ്ബ് വ്യക്തമാക്കി. മികച്ച ഫോമിലുള്ള മാനേയുടെ അഭാവം ലിവർപൂളിന് തിരിച്ചടിയാകും. ചെൽസിക്കെതിരായ മത്സരത്തിലും ലിവർപൂളിന്റെ വിജയഗോൾ നേടിയത് മാനേയാണ്. അന്താരാഷ്ട്ര മത്സരങ്ങളും സെനഗൽ താരത്തിന് നഷ്ടമായേക്കും. മൊറോക്കോയ്ക്കും മൗറീഷ്യാനിയയ്ക്കും എതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള സെനഗൽ ടീമിൽ ഇരുപത്തിയെട്ടുകാരനായ മാനേയും അംഗമാണ്. Content Highlights:Liverpool Star Sadio Mane Tests Positive For Covid 19
from mathrubhumi.latestnews.rssfeed https://ift.tt/34p36ES
via IFTTT
0 അഭിപ്രായങ്ങള്‍