പെണ്‍കുട്ടികളെ മൂല്യങ്ങള്‍ പഠിപ്പിച്ചാല്‍ ഹാഥ്‌റസ് സംഭവങ്ങള്‍ അവസാനിപ്പിക്കാം-ബിജെപി എംഎൽഎ

ലഖ്നൗ : മാതാപിതാക്കൾ പെൺമക്കളിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കുകയാണെങ്കിൽഹാഥ്റസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങൾ അവസാനിപ്പിക്കാനാകുമെന്ന വിവാദ പരാമർശവുമായി ബിജെപി എംഎൽഎ രംഗത്ത്. യുപിയിലെ ഭല്ലിയയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങിന്റേതാണ് വിവാദമായ വാക്കുകൾ. പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നതിനുത്തരവാദി അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പറയാതെ പറയുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീകളിൽ മൂല്യങ്ങൾ വളർത്തുന്നതിന് ഊന്നൽ നൽകിയ അദ്ദേഹം ഭരണത്തിനോ ആയുധങ്ങൾക്കോ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. "നല്ല മൂല്യങ്ങളുടെ സഹായത്തോടെ ഇതുപോലുള്ള സംഭവങ്ങൾ അവസാനിപ്പിക്കാം, എല്ലാ മാതാപിതാക്കളും തങ്ങളുടെ പെൺമക്കളെ നല്ല മൂല്യങ്ങൾ പഠിപ്പിക്കണം.സർക്കാരും നല്ല മൂല്യങ്ങളും ചേർന്നാലേ രാജ്യത്തെ മനോഹരമാക്കാൻ കഴിയുകയുള്ളൂ", സുരേന്ദ്ര സിങ് പറഞ്ഞു. content highlights:Incidents Like Hathras Can be Stopped if Good Values are Instilled in Our Daughters says BJP MLA

from mathrubhumi.latestnews.rssfeed https://ift.tt/36uq5RH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍