ഓയൂർ (കൊല്ലം) : ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരി മരിച്ചു. ആക്കൽ പെരപ്പയം മണിച്ചേമ്പിൽ വീട്ടിൽ നൗഫൽ, തൗബ ദമ്പതിമാരുടെ മകൾ ഹന്ന ഫാത്തിമ ആണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് 6.15-നായിരുന്നു സംഭവം. വീട്ടിന് സമീപമുള്ള കളീലിലേക്ക് കയറുന്ന വാതിലിന്റെ ഗ്രില്ലിൽ പിടിച്ച് ചവിട്ടിനിന്ന് ഹന്നയും സഹോദരൻ നെബിനും ഇവരുടെ ബന്ധുവായ തമീമും ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉൾപ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിവന്ന വീട്ടുകാരും അയൽവാസികളും ചേർന്ന് ഗ്രിൽ ഇളക്കിമാറ്റി കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പോലീസ് മേൽനടപടി സ്വീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3jt04WJ
via IFTTT
0 അഭിപ്രായങ്ങള്‍