കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെതിരേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളെക്കൂടി കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാരും പരാതിക്കാരിയായ കന്യാസ്ത്രീയും തടസ്സഹർജിയും നൽകി. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. കെട്ടിച്ചമച്ച കേസാണിതെന്നും തന്നെ വെറുതേവിടണമെന്നുമാണ് ബിഷപ്പിന്റെ ആവശ്യം. വിടുതൽ ഹർജി കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇതുപോലൊരു കേസ് പ്രാഥമികഘട്ടത്തിൽ തള്ളുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജീവിതം മുഴുവൻ ദൈവത്തിനായി സമർപ്പിച്ച കന്യാസ്ത്രീമാരെ സാധാരണസ്ത്രീയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പുറത്തുപറയാൻപോലും അവർക്ക് പ്രയാസമുണ്ടാകുമെന്നതിനാൽ പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. കേസിന്റെ വിചാരണയ്ക്ക് പ്രാഥമികപരിശോധനയിലെ തെളിവുമതി. ഇരയുടെ അവസ്ഥയും പ്രതിയുടെ അധികാരസ്ഥാനവുമൊക്കെ വിചാരണവേളയിൽ വിലയിരുത്തണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. Bishop Franco Mulakkal moves supreme court

from mathrubhumi.latestnews.rssfeed https://ift.tt/30LLEsD
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍