പി.പി.ഇ. കിറ്റ് ധരിച്ച് വൈദികർ പ്രാർഥന ചൊല്ലി; ആനി നിത്യതയിലേക്ക്

ന്യൂഡൽഹി: ജീവിതാവസാനംവരെ കൂടെയുണ്ടായിരുന്ന വിശ്വാസങ്ങളെ ചേർത്തുപിടിച്ച് ആനി ആൻണി എന്ന എഴുപത്തിയാറുകാരി നിത്യതയിലേക്കുമടങ്ങി. കോവിഡ് ബാധിച്ച് മരിച്ച ഇവർക്ക് മാനദണ്ഡം പാലിച്ച്, സഭാവിശ്വാസപ്രകാരം അന്ത്യയാത്രയൊരുക്കിയത് വരാപ്പുഴ അതിരൂപതയുടെ ഇടപെടലിലൂടെയാണ്. നായരമ്പലം വാടേൽപള്ളി സെമിത്തേരിയിൽ വരാപ്പുഴ അതിരൂപതയിലെ കെ.സി.വൈ.എം. ഡയറക്ടർ ഫാ. ഷിനോജ് ആരാഞ്ചേരി, പബ്ളിക് റിലേഷൻ ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ, കെ.സി.വൈ.എം. പ്രവർത്തകരായ എഡിസൺ ജോൺസൺ, ജോർജ് രാജീവ് എന്നിവരുടെ സംഘമാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വാടേൽപള്ളി ഇടവകാംഗമായ നായരമ്പലം കുടുങ്ങാശ്ശേരി മണുവേലിപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ആനി വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. തൃക്കാക്കര മുണ്ടംപാലം കരുണാലയത്തിലെ അന്തേവാസിയായിരുന്നു. സഹായമായി ഹെൽപ്പ് ഡെസ്ക് കോവിഡ്കാല പ്രവർത്തനങ്ങൾക്കായി പബ്ളിക് റിലേഷൻ വിഭാഗത്തിനുകീഴിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരുന്നു. വൈദികരും ഡോക്ടർമാരും അടക്കമുള്ള നൂറോളംപേർ ഹെൽപ്പ് ഡെസ്ക്കിലുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ. (ട്രെയ്നിങ്) ഡോ. സവിതയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച കോവിഡ് പ്രതിരോധം, മരണാനന്തര ശുശ്രൂഷകൾ തുടങ്ങിവയെക്കുറിച്ച് ഇവർക്ക് ഓൺലൈനിൽ പരിശീലനം നൽകിയിരുന്നു. Content Highlight: Priests wearing P.P.E. kits for funeral prayer

from mathrubhumi.latestnews.rssfeed https://ift.tt/3jCZ82h
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍