സ്ഥിരയാത്രക്കാരെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ 'ബസ് ഓണ്‍ ഡിമാന്‍ഡ്' പദ്ധതി, തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: സ്ഥിരയാത്രക്കാർക്കായി ബസ് ഓൺ ഡിമാൻഡ് (Bus on Demand)പദ്ധതിയുമായി കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവൻ, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവൻ, നിയമസഭാ മന്ദിരം, മെഡിക്കൽ കോളേജ്, ശ്രീചിത്ര, SAT ആശുപത്രി, RCC തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ലക്ഷ്യം വച്ച് ആണ് ഈ നോൺ സ്റ്റോപ്പ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. Bus on Demand പദ്ധതിയുടെ സവിശേഷതകൾ ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും. യാത്രക്കാർക്ക് കെഎസ്ആർടിസി ഡിപ്പോകളിൽ ബൈക്ക് പാർക്ക് ചെയ്തശേഷം ബോണ്ട് നോൺ സ്റ്റോപ്പ് ബസ്സുകളിൽ സഞ്ചരിച്ച് അവരവരുടെ ഓഫീസിന് തൊട്ടു മുന്നിൽ ഇറങ്ങുകയും അവിടെനിന്നും തിരിച്ച് കയറുകയും ചെയ്യാവുന്നതാണ്. ഓരോ ഡിപ്പോയിൽ നിന്നും ആദ്യം ഈ പദ്ധതിയിൽ അംഗമാകുന്ന 100 യാത്രക്കാർക്ക് ടി സർവീസുകളിൽ 5, 10, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള BonD സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്. പദ്ധതിക്ക് വ്യാഴാഴ്ച നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ വച്ച് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ തുടക്കം കുറിക്കും.

from mathrubhumi.latestnews.rssfeed https://ift.tt/31FqgqT
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍