ഭാര്യയെ പരീക്ഷയ്‌ക്കെത്തിച്ചശേഷം നവവരന്‍ തൂങ്ങിമരിച്ചു

പാമ്പാടി: ഭാര്യയെ പരീക്ഷയെഴുതുന്നതിന് കോളേജിലാക്കിയശേഷം വീട്ടിൽ തിരിച്ചെത്തിയ നവവരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി വെള്ളൂർ തോട്ടപ്പള്ളി മാലത്ത് റോബിൻ (23) ആണ് മരിച്ചത്. 22 ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച രാവിലെ പരീക്ഷ എഴുതുന്നതിനായി ഭാര്യയെ റോബിൻ കോളേജിൽ എത്തിച്ച് മടങ്ങിയതാണ്. ഉച്ചയ്ക്ക്ശേഷം അമ്മയെത്തിയപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റോബിനെ അടുക്കളയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗന്ദര്യപിണക്കത്തെ തുടർന്ന് റോബിൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു കരുതുന്നതായി പോലിസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചെറിയിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.Toll free helpline number: 1056)

from mathrubhumi.latestnews.rssfeed https://ift.tt/3ioAVMr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍