ഗൂഗിൾ ക്രോം എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സൂക്ഷിക്കണം -സൈബർ സുരക്ഷാ ഏജൻസി

ന്യൂഡൽഹി: ഗൂഗിൾ ക്രോമിന്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ 'സ്വകാര്യ'വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് കണ്ടെത്തിയ 106 എക്സ്റ്റൻഷനുകൾ ഗൂഗിൾ ക്രോം നീക്കിയ പശ്ചാത്തലത്തിലാണിതെന്ന് ദ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ (സെർട്ട്-ഇൻ) അറിയിച്ചു. ഗൂഗിൾ ക്രോമിന്റെ വെബ് സ്റ്റോറിലുള്ള സുരക്ഷാ പരിശോധനയെ മറികടക്കാൻ ശേഷിയുള്ള കോഡുകൾ ഇത്തരം ലിങ്കുകളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ക്രീൻഷോട്ടുകളെടുക്കാനും ക്ലിപ് ബോർഡ് വായിക്കാനും കീബോഡിൽ ടൈപ്പ് ചെയ്യുന്ന കീകൾ നിരീക്ഷിച്ച് പാസ്വേഡുകൾ കണ്ടെത്താനും മറ്റ് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കാനും ഇവയ്ക്കാവും. തിരച്ചിൽ മെച്ചപ്പെടുത്താനും വ്യത്യസ്ത രൂപത്തിലുള്ള ഫയലുകൾ പരിവർത്തനം ചെയ്യുമ്പോഴുള്ള സുരക്ഷാ സ്കാനറുകളായുമെല്ലാമാണ് ഇത്തരം എക്സ്റ്റൻഷനുകൾ പ്രവർത്തിക്കുന്നത്. ഐ.ഒ.സി. ചാർട്ടിൽ പറഞ്ഞിരിക്കുന്ന വിലാസമുള്ള ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ ഉപയോക്താക്കൾ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് സുരക്ഷാ ഏജൻസി നിർദേശിച്ചു. ക്രോമിന്റെ എക്സ്റ്റൻഷൻ പേജ് സന്ദർശിച്ച് ഡെവലപർ മോഡ് പ്രവർത്തനക്ഷമമാക്കിയാൽ ഇത്തരം എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നു കണ്ടെത്തി നീക്കാം. ആവശ്യമുള്ള എക്സ്റ്റഷനുകൾ മാത്രമേ ഇൻസ്റ്റാൾ ചെയ്യാവൂവെന്നും ഉപയോഗിച്ചവരുടെ വിലയിരുത്തൽ നിരൂപണം നോക്കിയശേഷമേ ഇതു ചെയ്യാവൂ എന്നും ഏജൻസി നിർദേശിച്ചു. ഉറവിടം വ്യക്തമാക്കാത്തവ ഇൻസ്റ്റാൾ ചെയ്യുകയുമരുത്. Content Highlights: Centres Cyber Security Agency Cautions Users About google chrome extensions

from mathrubhumi.latestnews.rssfeed https://ift.tt/38qoprl
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍