തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിനിടെ മുങ്ങിയ കൊല്ലം മുൻ സബ്കളക്ടർ അനുപം മിശ്രയുടെ സസ്പെൻഷൻ പിൻവലിച്ചു. അദ്ദേഹത്തെ ആലപ്പുഴ ആർ.ഡി.ഒ. ആയി നിയമിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഔദ്യോഗികപദവിയിലിരിക്കെ ഇത്തരം നടപടികളുണ്ടാകരുതെന്ന താക്കീതോടെയാണ് ഉത്തരവ്. അനുപം മിശ്ര സംസ്ഥാനംവിട്ടത് അറിയിക്കാതിരുന്നതിന്റെ പേരിൽ സസ്പെൻഷനിലായ ഗൺമാൻ അടക്കമുള്ളവരുടെ അച്ചടക്ക നടപടി പിൻവലിച്ചിട്ടില്ല.സബ്കളക്ടർ ആയിരിക്കെ വിദേശസന്ദർശനം കഴിഞ്ഞ് മാർച്ച് 18-നാണ് അനുപം മിശ്ര മടങ്ങിയെത്തിയത്. 19-ന് ക്വാറന്റീനിൽ പ്രവേശിച്ചെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. ഇത് കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും താൻ െബംഗളൂരുവിലാണെന്നായിരുന്നു മറുപടി. എന്നാൽ, മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ യു.പി.യിലാണെന്ന് വ്യക്തമായി.നിയമലംഘനം നടത്തിയതിന് സസ്പെൻഷനിലായ ആൾക്ക് ആർ.ഡി.ഒ. ആയി പുനർനിയമനം നൽകിയതിൽ വിമർശനം ഉയർന്നിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3hCV00t
via IFTTT
0 അഭിപ്രായങ്ങള്‍