വാഹന പുകപരിശോധന ഓണ്‍ലൈനില്‍; പുക തുപ്പുന്ന കരിവണ്ടികള്‍ക്ക് കുരുക്ക് മുറുകും

വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനം ഓൺലൈനാക്കുന്നു. കേന്ദ്രീകൃത വാഹന രജിസ്ട്രേഷൻ ശൃംഖലയായ വാഹനുമായി സംസ്ഥാനത്തെ വാഹന പുകപരിശോധനാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. പരിശോധനാഫലം നേരിട്ട് വാഹൻ സോഫ്റ്റ്വേറിൽ ഉൾക്കൊള്ളിക്കും. പരിശോധന നടത്താതെ സർട്ടിഫിക്കറ്റ് നൽകുന്നതും ക്രമക്കേടുകൾ കാട്ടുന്നതും തടയാനാകും. സർട്ടിഫിക്കറ്റുകളുടെ സാധുത ഓൺലൈനിലൂടെ ഉദ്യോഗസ്ഥർക്ക് ഉറപ്പുവരുത്താം. രജിസ്ട്രേഷൻ രേഖകൾക്കൊപ്പം പുകപരിശോധന സർട്ടിഫിക്കറ്റും ഓൺലൈനിൽ രാജ്യത്തെവിടെയും ലഭിക്കും.പരിശോധനാകേന്ദ്രങ്ങളെയും വാഹൻ സോഫ്റ്റ്വേറിനെയും ബന്ധിപ്പിക്കുന്നതിന്റെ അന്തിമഘട്ട പരിശോധനകളാണ് നടക്കുന്നത്. ജൂലായ് അവസാനത്തോടെ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് 900 പുക പരിശോധനാകേന്ദ്രങ്ങളുണ്ട്. കേന്ദ്ര ഉപരിതലമന്ത്രാലയം നിഷ്കർഷിക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയുടെ സോഫ്റ്റ്വേറിലേക്ക് വാഹനെ ബന്ധിപ്പിക്കാനാകും. മറ്റു പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കി. പുകപരിശോധന വാഹൻ സംവിധാനത്തിലേക്ക് മാറുമ്പോൾ ഇന്റർനെറ്റ് സൗകര്യം മാത്രമാണ് അധികം വേണ്ടിവരുന്നത്. സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് പരാതി ഉയർന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. Content Highlights:Online Emotion Testing For Vehicles, Vahan Sarathi Software

from mathrubhumi.latestnews.rssfeed https://ift.tt/3gjlSlq
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍