ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൽ നാലു പോലീസുകാരെ സി.ബി.സി.ഐ.ഡി. അറസ്റ്റുചെയ്തു. ഇൻസ്പെക്ടർ ശ്രീധർ, എസ്.ഐ.ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. സബ് ഇൻസ്പെക്ടർ രഘുഗണേഷിനെ ബുധനാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം അഞ്ചായി. സാത്താൻകുളം സ്റ്റേഷനിലെ പോലീസുകാരാണിവർ. കൊലപാതകം ഉൾപ്പെടെ നാലു വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവുപ്രകാരം ചൊവ്വാഴ്ച വൈകീട്ടാണ് സി.ബി.സി.ഐ.ഡി. കേസന്വേഷണം ഏറ്റെടുത്തത്. സി.ബി.ഐ. കേസ് ഏറ്റെടുക്കുന്നതുവരെ ഇവർ അന്വേഷണം തുടരും. ഇപ്പോൾ അറസ്റ്റിലായവർക്ക് പുറമെ സ്റ്റേഷനിലെ എട്ട് പോലീസുകാർകൂടി ആരോപണവിധേയരാണ്. കൊലപാതകത്തിൽ ഇവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്. ഇതിനിടെ ബുധനാഴ്ച അറസ്റ്റിലായ രഘുഗണേഷിനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. Content Highlights:Tuticorin custodial death case: CB-CID arrests 4 more Police officials
from mathrubhumi.latestnews.rssfeed https://ift.tt/31Fny4H
via IFTTT
0 അഭിപ്രായങ്ങള്‍