ന്യൂഡൽഹി: സോണിയാ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽനിന്ന് സംഭാവന സ്വീകരിച്ചതിനെ വിമർശിച്ച ബി.ജെ.പി.ക്കെതിരേ കോൺഗ്രസ് രംഗത്ത്. അതിർത്തിയിൽ സംഘർഷം നിലനിൽക്കുമ്പോഴും ചൈനീസ് കമ്പനികളിൽനിന്ന് പി.എം. കെയേഴ്സിലേക്ക് സംഭാവന സ്വീകരിക്കുന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടി. ചൈനയെ കൈയേറ്റക്കാരെന്നു വിളിക്കാൻ മോദി എന്തുകൊണ്ടു തയ്യാറാവുന്നില്ലെന്നും പാർട്ടിവക്താവ് അഭിഷേക് മനു സിംഘ്വി ചോദിച്ചു. ആറുവർഷത്തിനിടെ ചൈനീസ് പ്രസിഡന്റുമായി മോദി 18 തവണ യോഗം നടത്തിയെന്ന് സിംഘ്വി പറഞ്ഞു. ചൈനീസ് കമ്പനികളിൽനിന്ന് കോടിക്കണക്കിനു രൂപ പി.എം. കെയേഴ്സിലേക്ക് സ്വീകരിക്കുമ്പോൾ എങ്ങനെയാണ് ചൈനീസ് കടന്നുകയറ്റത്തെ മോദി പ്രതിരോധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി.യല്ലാതെ കഴിഞ്ഞ 13 വർഷത്തിനിടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ഇത്രയധികം ബന്ധം പുലർത്തിയ മറ്റൊരു രാഷ്ട്രീയപ്പാർട്ടിയും ഇന്ത്യയിലില്ല. രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അമിത് ഷാ എന്നീ ബി.ജെ.പി. പ്രസിഡന്റുമാർ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധം പുലർത്തിയിരുന്നു. ചൈനീസ് കമ്പനികളായ വാവേ (ഏഴുകോടി രൂപ), ടിക് ടോക് (30 കോടി), പേടിഎം (100 കോടി), ഷവോമി (15 കോടി), ഒപ്പോ (ഒരു കോടി) എന്നിവയിൽനിന്ന് പി.എം. കെയേഴ്സിലേക്ക് സംഭാവന സ്വീകരിച്ചെന്നും സിംഘ്വി ആരോപിച്ചു. പി.എം. കെയേഴ്സിൽനിന്ന് ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുണ്ട്. എങ്ങനെയാണ് പി.എം. കെയേഴ്സ് ഫണ്ട് കൈകാര്യം ചെയ്യുന്നതെന്നും നിയന്ത്രിക്കുന്നതെന്നും ആർക്കുമറിയില്ലെന്നും സിംഘ്വി കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽനിന്ന് ഫണ്ട് സ്വീകരിക്കുന്നെന്നാണ് ബി.ജെ.പി.യുടെ ആരോപണം. Content Highlight: Chinese funds in PM CARES": Congress
from mathrubhumi.latestnews.rssfeed https://ift.tt/2NBgca2
via IFTTT
0 അഭിപ്രായങ്ങള്‍