എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇരുപതിനായിരത്തിലധികം പേര്‍

എടപ്പാൾ: മലപ്പുറം എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടർമാരുടെയും കൂടി സമ്പർക്കപ്പട്ടികയിലുള്ളത് 20,000-ത്തിലധികം പേർ. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. ശിശുരോഗ വിദഗ്ധന്റെ പട്ടികയിൽ ഒ.പി.യിൽ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യൻ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. ഇവർക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. ജൂൺ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതിൽ കുട്ടികളുടെ ഡോക്ടറുടെ പട്ടികയിൽ നവജാതശിശുക്കൾ വരെയുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളിൽ ക്വാറന്റീനിൽ കഴിയാനാണ് നിർദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകാനും ഇവരിൽ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. content highlights: more than 20,000 people are in contact list of doctors who tested positive for covid-19 in edappal

from mathrubhumi.latestnews.rssfeed https://ift.tt/31pBi3r
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍