ബെംഗളൂരു: കോവിഡ്19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീണ്ടുപോകുകയാണെങ്കിൽ മഹാമാരിയേക്കാൾ കൂടുതൽ പട്ടിണി മരണങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് ഇൻഫോസിസ് സ്ഥാപകൻ എ.ആർ.നാരായണ മൂർത്തി. കൊറോണവൈറസിനോട് നാം പൊരുത്തപ്പെടണം. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനിടയിൽ പ്രാപ്തിയുള്ളവരെ ജോലിയിലേക്ക് മടങ്ങാൻ അനുവദിക്കണംമൂർത്തി പറഞ്ഞു. ഈ അവസ്ഥയിൽ കൂടുതൽ കാലം തുടരാൻ ഇന്ത്യക്ക് കഴിയില്ല കാരണം, പലഘട്ടത്തിലും പട്ടിണി മരണങ്ങൾ കൊറോണവൈറസ് മൂലമുള്ള മരണത്തേക്കാൾ വളരെ കൂടുതലാകുമെന്നും ഇൻഫോസിസ് സ്ഥാപകൻ പറഞ്ഞു. ബിസിനസ് തലവൻമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 0.25-0.5 % ശതമാനമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. വിവിധ കാരണങ്ങളാൽ പ്രതിവർഷം ഒമ്പത് ദശലക്ഷം മരണങ്ങൾ ഇന്ത്യയിലുണ്ടാകുന്നുണ്ട്. അതിൽ നാലിലൊന്നും മലിനീകരണം മൂലമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഒമ്പത് ദശലക്ഷം ആളുകൾ സ്വാഭാവികമായി മരിക്കുമ്പോൾ കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ ആയിരം പേരുടെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തമാകുന്നത് കോവിഡ് നമ്മൾ കരുതുന്നപോലെ പരിഭ്രാന്തി പരത്തുന്ന ഒന്നല്ല. മൂർത്തി പറഞ്ഞു. 190 ദശലക്ഷം ഇന്ത്യക്കാർ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നു അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവരാണ്, ഈ ജനസംഖ്യയുടെ വലിയൊരു ഭാഗത്തിനും ലോക്ക്ഡൗൺ കാരണം ഉപജീവനമാർഗം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് മൂർത്തി പറഞ്ഞു. ഇത് ദീർഘകാലം തുടരുകയാണെങ്കിൽ കൂടുതൽ പേർക്ക് അവരുടെ ഉപജീവനമാർഗവും ജീവനും നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Lengthy lockdown will kill more people than Covid-NR Narayana Murthy
from mathrubhumi.latestnews.rssfeed https://ift.tt/2Ypp6yb
via IFTTT
0 അഭിപ്രായങ്ങള്‍