ചികിത്സയിലിരിക്കെ രോഗി മരിച്ചു, രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെത്തുടർന്ന് കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രി അടിച്ചുതകർത്തു. ശ്വാസതടസ്സം മൂലം വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിച്ച അക്താരി ബീഗം (56) വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മരണവിവരത്തെ തുടർന്ന് രോഷാകുലരായി കമാർഹത്തിയിലെ സാഗോർ ദത്ത ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ബന്ധുക്കൾ അത്യാഹിത വാർഡിലേക്ക് കടന്നുകയറി ജനൽചില്ലുകളും മറ്റും അടിച്ചു തകർക്കുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. അക്രമം അഴിച്ചുവിട്ട മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. content highlights:Relatives Vandalise Hospital Near Kolkata After Patient Dies

from mathrubhumi.latestnews.rssfeed https://ift.tt/2Srqqwu
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍