മുംബൈ: മൃതദേഹവുമായി മുംബൈയിൽ നിന്ന് കർണാടകയിലേയ്ക്ക് യാത്ര ചെയ്ത ഒരു കുടുംബത്തിലെ ആറ് പേരിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മൃതദേഹവുമായി മാണ്ഡ്യയിൽ എത്തിയവർക്കാണ് പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചത്. മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവറായ 56 കാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് അധികൃതരുടെ അനുമതി വാങ്ങിയ ശേഷമാണ് ബന്ധുക്കൾ മൃതദേഹം ആംബുലൻസിൽ സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയത്. ശവസംസ്കാരത്തിനുശേഷം, മാണ്ഡ്യയിലെ അധികാരികൾ ഇവരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി. തുടർന്ന് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ മരിച്ചയാളുടെ ഭാര്യയുടെ ഫലം നെഗറ്റീവാണ്. മാണ്ഡ്യയിലേക്കുള്ള യാത്രാമധ്യേ കുടുംബം ഒരു സ്ത്രീക്കും മകനും ലിഫ്റ്റ് നൽകിയിരുന്നു. അവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച വ്യക്തിയുടെ മകനും സ്വകാര്യ ബാങ്കിൽ ജോലിക്കാരനുമായ യുവാവിനാണ് ആദ്യം വൈറസ് ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മാണ്ഡ്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 10ൽ നിന്ന് 14 ആയി ഉയർന്നു. സംഭവത്തെ തുടർന്ന് മുംബൈയിലെ അധികൃതരെ കുറ്റപ്പെടുത്തി പ്രാദേശിക ഭരണകൂടം രംഗത്തെത്തി. ഇത് മുംബൈ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ആറ് പേർക്ക് മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകാൻ അവർ എന്തിനാണ് അനുമതി നൽകിയത്. അതും പരിശോധന നടത്താതെ ഒരു റെഡ് സോണിൽ നിന്ന്.- മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർ ഡോ. എം വി വെങ്കിടേഷ് പറഞ്ഞു. Content Highlights: coronavirus lockdown: Family Travels With Body From Mumbai, 3 Test Coronavirus positive In Karnataka
from mathrubhumi.latestnews.rssfeed https://ift.tt/3fl6CVI
via IFTTT
0 അഭിപ്രായങ്ങള്‍