ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോംവരുന്നു

ന്യൂഡൽഹി: ഫ്ളിപ്കാർട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാർട്ടിനും വെല്ലുവിളി ഉയർത്തി പുതിയൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാർക്കറ്റ്ഡോട്ട് ഇൻ(bharatemarket.in) എന്നപേരിൽ ഇ-കൊമേഴ്സ് രംഗത്തേക്കിറങ്ങുന്നത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴിൽ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നൽകിയിരുന്നു. രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്പനികളാകും സാങ്കേതിക സഹായംനൽകുക. മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയർ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു. നിർമാതാക്കളിൽന്നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാൻ സംവിധാനമുണ്ടാകും.

from mathrubhumi.latestnews.rssfeed https://ift.tt/3fb3Z8U
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍