നാട്ടിലേക്ക് പോകണം; കൊല്ലത്ത് പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍

കൊല്ലം: നാട്ടിലേക്ക് പോകാൻ ട്രെയിൻവേണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നീണ്ടകര ചെട്ടികുളങ്ങര കേന്ദ്രീകരിച്ച് ബോട്ടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി എത്തിയത്. ഇവർക്ക് നേരെ പോലീസ് ലാത്തിവീശി. ലോക്ക്ഡൗണിനെ തുടർന്ന് നിലവിൽ ഇവർക്ക് ജോലി ഇല്ലാത്ത സാഹചര്യമാണ്. എന്നാൽ ഒൻപതാം തീയതിയോടെ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ അടുത്തെങ്ങും ജോലികിട്ടാനുള്ള സാഹചര്യവുമില്ല. ഇതോടെയാണ് നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പിൽകടവ് ഭാഗത്ത് ഇവർ പ്രതിഷേധവുമായി എത്തിയത്. പോലീസ് പലതവണ താമസ സ്ഥലത്തേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് പോലീസ് ഇവർക്ക് നേരെ ലാത്തി വീശി. നേരത്തെ പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിൻ പോയിരുന്നു. എന്നാൽ ബാക്കിയുള്ളവർക്ക് പോകാൻ ട്രെയിൻ ലഭിച്ചിരുന്നില്ല. ആദ്യം കളക്ട്രേറ്റിന് മുന്നിലേക്ക് എത്തി എന്നാൽ പോലീസിനെ കണ്ട് പിരിഞ്ഞുപോയി. എന്നാൽ പിന്നീട് തോപ്പിൽകടവ് ഭാഗത്ത് പ്രതിഷേധിക്കുകയായിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/2Xl7B12
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍