തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓൺലൈൻ ക്ലാസിന് തുടക്കം കുറിച്ചത്. കോളേജുകളിലെ ഓൺലൈൻ പഠനം ചരിത്ര ക്ലാസ് എടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ക്ലാസിന്റെ പ്രായോഗികത അധ്യാപകർ നിരീക്ഷിക്കണമെന്നും വിദ്യാർഥികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ആമുഖ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുടങ്ങിയാൽ കോവിഡ് വ്യാപനം കൂടുമെന്നും പുതിയ പഠന മാതൃക വിജയകരമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. രാവിലെ എട്ടര മുതൽ പ്ലസ്ടു വിദ്യാർഥികൾക്കാണ് ആദ്യ ക്ലാസ് നടന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ നീളുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്ളാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് പുനഃസംപ്രേഷണം ചെയ്യും.ടി.വി.യോ സ്മാർട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത കുട്ടികൾക്ക് പ്രഥമാധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെ അത് ഏർപ്പെടുത്താനാണ് നിർദേശം. ഇന്നത്തെ ടൈംടേബിൾ പ്ലസ്ടു: 8.30- ഇംഗ്ലീഷ്, 9.00- ജ്യോഗ്രഫി, 9.30- മാത്തമാറ്റിക്സ്, 10- കെമിസ്ട്രി. പത്താംക്ലാസ്: 11- ഭൗതികശാസ്ത്രം, 11.30- ഗണിതശാസ്ത്രം, 12- ജീവശാസ്ത്രം ഒമ്പതാംക്ലാസ്: 4.30- ഇംഗ്ലീഷ്, 5- ഗണിതശാസ്ത്രം എട്ടാംക്ലാസ്: 3.30- ഗണിതശാസ്ത്രം, 4- രസതന്ത്രം ഏഴാംക്ലാസ്: 3- മലയാളം ആറാംക്ലാസ്: 2.30- മലയാളം അഞ്ചാംക്ലാസ്: 2- മലയാളം നാലാംക്ലാസ്: 1.30- ഇംഗ്ലീഷ് മൂന്നാംക്ലാസ്: 1- മലയാളം രണ്ടാംക്ലാസ്: 12.30- ജനറൽ ഒന്നാംക്ലാസ്: 10.30- പൊതുവിഷയം പന്ത്രണ്ടാംക്ലാസിലുള്ള നാലുവിഷയങ്ങളും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങൾ വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ചതന്നെ ഇതേ ക്രമത്തിൽ പുനഃസംപ്രേഷണമുണ്ടാകും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും. content highlights:online class started in kerala throught victors channel
from mathrubhumi.latestnews.rssfeed https://ift.tt/3eCZm6c
via IFTTT
0 അഭിപ്രായങ്ങള്‍