രണ്ട് ലക്ഷത്തിനടുത്തെത്തി രാജ്യത്തെ കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 8392 പേര്‍ക്ക് പുതുതായി രോഗം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻവർധനവ്. 24 മണിക്കൂറിനിടെ 8392 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 230 മരണവും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. ആഗോള തലത്തിൽ കൊറോണവൈറസ് മഹാമാരി ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാമതെത്തിയിരുന്നു. ജർമനിയേയും ഫ്രാൻസിനേയും മറികടന്നാണ് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തിൽ ഏഴാമതെത്തിയത്. യുഎസ്എ, ബ്രസീൽ, റഷ്യ, സ്പെയിൻ,യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യക്ക് മുന്നിലുള്ളത്. 1,90,535 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 91819 പേർ രോഗമുക്തി നേടിയപ്പോൾ 93322 പേർ ഇപ്പോൾ ചികിത്സയിലാണ്. ആകെ മരണം 5394 ആകുകയും ചെയ്തു. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ 67655 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 2286 മരണവും റിപ്പോർട്ട് ചെയ്തു. 16779 പേർക്ക് രോഗം കണ്ടെത്തിയ ഗുജറാത്തിൽ 1038 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 22333 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 173 മരണവും റിപ്പോർട്ട് ചെയ്തു. Content Highlights:coronavirus in india-Highest spike of 8392 new COVID19 cases and 230 deaths in the last 24 hours

from mathrubhumi.latestnews.rssfeed https://ift.tt/2MhN47g
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍