തിരുവനന്തപുരം: ലോക്ഡൗൺ നിർദ്ദേശങ്ങൾ നിലനിൽക്കെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ യാത്ര വിവാദമാകുന്നു. എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നിലനിൽക്കെയാണ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് സുരേന്ദ്രൻ യാത്ര നടത്തിയത്. അതേസമയം ഔദ്യോഗിക വാഹനത്തിൽ വരുന്നതിന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയതിന് ശേഷമാണ് യാത്ര നടത്തിയതെന്നാണ് കെ.സുരേന്ദ്രന്റെ പ്രതികരണം. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കെ.സുരേന്ദ്രൻ കോഴിക്കോട് ഉള്ള്യേരിയിലെ വസതിയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്ത് എത്തി വാർത്താസമ്മേളനം നടത്തുകയായിരുന്നു. എങ്ങനെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തി എന്ന് പലരും ചോദ്യം ഉന്നയിച്ചതിനെ തുടർന്നാണ് വിശദീകരണം നൽകിയത്. തിരുവനന്തപുരത്ത് അദ്ദേഹം തന്റെ ഔദ്യോഗിക ചുമതലകൾ ചെയ്ത് തീർക്കുന്നതിന് വേണ്ടിയാണ് എത്തിയത്. ഇതിനായി കേന്ദ്ര നേതൃത്വത്തെയടക്കം ഇക്കാര്യം ധരിപ്പിച്ചിരുന്നുവെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. കൂടാതെ ലോക്ഡൗൺ കഴിയുന്നതുവരെ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകും എന്നാണ് വ്യക്തമാക്കുന്നത്. Content Highlights:k surendran travelled to thiruvananthapuram during lockdown
from mathrubhumi.latestnews.rssfeed https://ift.tt/2wN1ok9
via IFTTT
0 അഭിപ്രായങ്ങള്‍