വാഷിങ്ടൺ/മാഡ്രിഡ്/റോം: ലോകത്ത് ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് 93ാം ദിവത്തേക്ക് കടക്കുമ്പോൾ മരണപ്പെട്ടവരുടെ എണ്ണം 53,030 ആയി. 181 രാജ്യങ്ങളിലായി പത്തുലക്ഷം ആളുകളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായി പറയുകയാണെങ്കിൽ 10,15,403. ഈ വലിയ ക്കണക്കുകൾക്കിടിയിൽ രണ്ട് ലക്ഷം പേർ(2,10,579) രോഗമുക്തി നേടി എന്ന ആശ്വാസവുമുണ്ട്. ഏറ്റവും കൂടുതൽ പേർ ഇതുവരെ രോഗമുക്തി നേടിയത് ചൈനയിലാണ്-76,565. രോഗബാധിതരിൽ 37,696 പേരുടെ നില അതീവ ഗുരുതരമാണ്. 7.12 ലക്ഷം പേർ ചെറിയ ലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ. ഇറ്റലിയാണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത്- 13,915. സ്പെയിൻ-10,348, അമേരിക്ക-6070 എന്നിങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിലെ മരണ നിരക്ക്. ഇന്നലെ മാത്രം 6000 ത്തിലധികം പേരാണ് മരിച്ചത്. ലോകത്ത് ശരാശരി 70,000 പേർക്ക് ദിവസേന രോഗം ബാധിക്കുന്നു. യൂറോപ്പിൽ മാത്രം അഞ്ച് ലക്ഷം പേർക്ക് രോഗം പിടിപെട്ടു. 29,277 പേർക്കാണ് 24 മണിക്കൂറിൽ അമേരിക്കയിൽ രോഗം ബാധിച്ചത്. ചൈന, ഇറ്റലി, സ്പെയിൻ, നെതർലൻഡ്സ്, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ദിനം പ്രതി കുറവു രേഖപ്പെടുത്തുമ്പോൾ യു.എസ്, ഫ്രാൻസ്, ഇറാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ദിവസേന രോഗബാധിതരുടെ എണ്ണം കൂടിക്കൂടി വരികയാണ്. സ്പെയിനിൽ മരണ സംഖ്യ 10,000 കടന്നു. ഒറ്റ ദിവസം ആയിരം പേരാണ് സ്പെയിനിൽ മരണമടഞ്ഞത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതർ, മരണപ്പെട്ടവർ അമേരിക്ക 2,44,678, മരണം-6070 ഇറ്റലി 1,15,242, മരണം- 13,915 സ്പെയിൻ 1,12,065 മരണം-10,348 ജർമ്മനി 84,794 മരണം-1,107 ചൈന 82,433 മരണം-3.322 ഫ്രാൻസ് 59,929 മരണം-5398 ഇറാൻ 50,468 മരണം-3160 യുകെ 34,173 മരണം 2926 (ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ) content highlights:Covid death toll cross 10 lakh, More than 50,000 death till 93rd day
from mathrubhumi.latestnews.rssfeed https://ift.tt/3bKXtCZ
via IFTTT
0 അഭിപ്രായങ്ങള്‍