കൊരട്ടി : ചിറങ്ങരയിൽ താമസിക്കുന്ന അതിഥിതൊഴിലാളികളുടെ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കൊൽക്കത്തയിൽനിന്ന് ഇ-മെയിൽ സന്ദേശം. മണിക്കൂറിനുള്ളിൽ പരിഹാരം. ലോക് ഡൗണിനെത്തുടർന്ന് പണിയില്ലാതായതോടെ ഭക്ഷ്യക്ഷാമം നേരിട്ട മുർഷിദാബാദ് സ്വദേശികൾക്കാണ് ഇ-മെയിൽ സന്ദേശം തുണയായത്. മുഖ്യമന്ത്രിയുടെ സന്ദേശത്തെത്തുടർന്ന് ചിറങ്ങരയിലുള്ള അതിഥിതൊഴിലാളികൾക്ക് പോലീസ് ഭക്ഷ്യക്കിറ്റുകൾ നൽകുന്നു ലോക് ഡൗണിന്റെ തുടക്കത്തിൽത്തന്നെ പഞ്ചായത്ത് ഇവർക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചിരുന്നു. ഇത് തീർന്നുതുടങ്ങിയ വിവരം നാട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ ഇവരിലാരോ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവരിലൊരാളുടെ ബന്ധു മുഖ്യമന്ത്രിക്ക് കൊൽക്കത്തയിൽനിന്ന് ഇ-മെയിൽ സന്ദേശമയച്ചത്. മുഖ്യമന്ത്രി ഈ സന്ദേശം ഡി.ജി.പി.ക്ക് കൈമാറുകയായിരുന്നു. ഡി.ജി.പി., എസ്.പി.ക്കും അവിടെനിന്ന് കൊരട്ടി പോലീസിലേക്കും സന്ദേശം കൈമാറി. ഉടനെ കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ നിർദേശപ്രകാരം എസ്.ഐ. രാമു ബാലചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളുമായി ചിറങ്ങരയിലുള്ള മുർഷിദാബാദ് സ്വദേശികൾക്ക് അരികിലെത്തുകയായിരുന്നു. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ പോലീസ് നടത്തുന്ന ഭക്ഷ്യസുരക്ഷാപദ്ധതി ഇവർക്കായി പ്രയോജനപ്പെടുത്തുകയായിരുന്നു. ഇവരുടെ നിലവിലെ സ്ഥിതി പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. Contet Highlight: E-mail from Calcutta to CM on food shortage of migrant workers: Solution within hours.
from mathrubhumi.latestnews.rssfeed https://ift.tt/2V7GiVR
via IFTTT
0 അഭിപ്രായങ്ങള്‍